Advertisement

കൊല്ലത്ത് വയോധികനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി

June 2, 2021
Google News 1 minute Read
old man found infested with worm

കൊല്ലത്ത് വയോധികനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ സ്വദേശി ശങ്കരപിള്ളയെയാണ് (65) വീടിനുള്ളിൽ കണ്ടെത്തിയത്.

ചാത്തന്നൂരിൽ കാഞ്ഞിരത്തുംവിള പ്രദേശത്ത് താമസിക്കുന്ന ശങ്കരപിള്ളയെയാണ് പട്ടിണികോലമായി കാലിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയത്.ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാൾക്ക് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ആഹാരം വാങ്ങി നൽകിയിരുന്നത്. ഇന്നലെ ആഹാരം കൊടുക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പൊലീസും സന്നദ്ധപ്രവർത്തകരുമെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പുഴുവരിച്ചതിനെ തുടർന്ന് രണ്ട് വിരലുകൾ പൂർണമായും നഷ്ടപ്പെട്ടു.

അപകടനില തരണം ചെയ്തതായി ആശുപത്രി അധിക്യതർ അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയെന്നാണ് ആരോപണം.പാലിയേറ്റീവ് കെയർ വേണ്ട രോഗിയായിരുന്നിട്ടും ആരോഗ്യ പ്രാവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി

Story Highlights: old man, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here