Advertisement

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

June 2, 2021
2 minutes Read

ബ്യുട്ടിപാർലർ വെടിവെയ്പ് കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച പൂജാരിയെ രാത്രി ഏഴേമുക്കാലിന്‍റെ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രവി പൂജാരിയെ മാറ്റും. കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം നാളെയായിരിക്കും ചോദ്യം ചെയ്യൽ. അടുത്ത ചൊവ്വാഴ്ച വരെയാണ് പൂജാരിയെ കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടത്. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ് വെടിവെയ്പുണ്ടായത്. കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

Story Highlights: Ravi pujari arrived kochi – beauty parlour firing case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top