Advertisement

ജോർജിയയിൽ ആദ്യത്തെ ഇന്ത്യൻ സാറ്റലൈറ്റ് ചാനൽ ആരംഭിച്ചു; സാങ്കേതിക മികവുള്ള സേവനം കൈകാര്യം ചെയ്ത് എസ്. ഷാജഹാൻ

June 2, 2021
Google News 2 minutes Read

ഇച്ഛാശക്തിയും കഴിവും കൊണ്ട് മാത്രം വിജയിച്ച നിരവധി സ്ത്രീ സംരംഭകർ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. ലോകത്തെവിടെയും നമ്മുക്ക് ചുറ്റുമുള്ള സംരംഭ സാധ്യതകൾ തുല്യമാണ്. അത് കണ്ടെത്തുക മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം.

യാഥാർഥ്യം തിരിച്ചറിയുകയും എല്ലാ പ്രതിസന്ധികളെയും മറികടന്ന് കഴിവും സേവനവും ഗുണപരമായി ഉപയോഗിച്ച് വിദേശത്ത് സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്‍നം നേടിയെടുത്ത മലയാളി പെൺകുട്ടിയാണ് എസ്.ഷാജഹാൻ. ജോർജിയയിൽ ആദ്യത്തെ ഇന്ത്യൻ സാറ്റലൈറ്റ് ചാനൽ ആരംഭിച്ച് തൻറേതായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എസ്.ഷാജഹാന് കഴിഞ്ഞു. സാങ്കേതിക മികവുള്ള സേവനം കൈകാര്യം ചെയ്ത മറ്റുസ്ത്രീകൾക്ക് പ്രചോദനമേകുകയാണ് ഈ മിടുക്കി.

സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം വളരെച്ചെറുപ്പത്തിൽ തന്നെ ഷാജഹാന് ലഭിച്ചിരുന്നു. അച്ഛൻ ഒരു ബിസിനസ് മാൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളിൽ പലതും എസ്. ഷാജഹാന് മുന്നോട്ട് പോകാൻ വഴിയൊരുക്കി. മാർക്കറ്റിംഗ്, എഴുത്ത്, സംരംഭക എന്നീ മേഖലകൾ ഷാജഹാൻ കൈകാര്യം ചെയ്തുവരുന്നു.

വിദേശത്ത് സ്വന്തം ബിസിനസ്, പക്ഷെ അത് എങ്ങനെ?,എവിടെയെത്തുമെന്ന് അറിയില്ലായിരുന്നു. പക്ഷെ ഷാജഹാൻ പ്രതീക്ഷകളെ കൈവിട്ടില്ല. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോയി. അങ്ങനെയാണ് ജോർജിയയിൽ എത്തിച്ചേർന്നത്.

ജോർജിയ എന്ന രാജ്യത്തെ ബിസിനസിന്റെ വിശാലമായ ഘടന പഠിക്കാൻ ഇന്ത്യൻ അംബാസിഡർ കെ.ജി ദേവാൽ , ജോർജിയൻ അംബാസിഡർ സോസർ എന്നിവരുടെ മികച്ച ഉപദേശവും അഭിപ്രായവും എസ്.ഷാജഹാന് മുതൽക്കൂട്ടായി ലഭിച്ചു. ജോർജിയയിൽ ഒരു ഇന്ത്യൻ സാറ്റലൈറ്റ് ചാനൽ പൂർത്തിയാക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നിലയിൽ എസ്.ഷാജഹാന്റെ ആദ്യപടി വിജയിച്ചു. ഇനിയും ഉണ്ട് ധാരാളം സ്വപനങ്ങൾ ഷാജഹാന് നേടിയെടുക്കാൻ.

ധാരാളം ബിസിനസ് സാധ്യതകളും അവസരങ്ങളും ഉള്ള രാജ്യമാണ് ജോർജിയ. അവിടുത്തെ ജീവിതചെലവ് വിലകുറഞ്ഞതും താങ്ങാനാകുന്നതുമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച സേവനം ജോർജിയയിൽ ലഭിക്കുന്നുവെന്ന് ഷാജഹാൻ പറയുന്നു.

Story Highlights: S Shajahan – Founder of Georgia’s first Indian Television channel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here