Advertisement

ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവുണ്ടാകില്ല

June 2, 2021
Google News 1 minute Read
kollam byepass

ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കമ്പനി അധികൃതരുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോക്ക് ഡൗണിന് ശേഷം സര്‍ക്കാര്‍ തല ചര്‍ച്ച നടത്തി തീരുമാനം എടുക്കും.

ജൂണ്‍ ഒന്നിന് ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി സമരക്കാര്‍ രംഗത്തെത്തിയിരുന്നു. സമരക്കാര്‍ പിരിവ് തടഞ്ഞു. ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസുമാണ് പ്രതിഷേധിച്ചത്. ടോള്‍ പിരിവിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജനുവരി ആദ്യം തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പിരിവ് നീട്ടിവയ്ക്കുകയായിരുന്നു.

Story Highlights: kollam, byepass, toll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here