Advertisement

കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീട്ടിൽ തന്നെ കുഴിച്ചുമൂടി യുവതി

June 2, 2021
Google News 1 minute Read
woman and lover kills husband

കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം വീട്ടിൽ തന്നെയാണ് കുഴിച്ചിട്ടത്. മുംബൈയിലെ ദഹിസറിലാണ് 28 കാരിയുടെ ഈ ക്രൂരകൃത്യം. കൊലപാതകവുമായി ബന്ധപ്പെട്ട് റഷീദ ഷെയ്ഖ് എന്ന യുവതിയെയും കാമുകൻ അമിത് മിശ്രയേയും പൊലീസ് അറസ്റ്റ് ചെയ്തു.

പന്ത്രണ്ട് ദിവസം മുൻപാണ് കൊലപാതകം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ചാണ് ഭർത്താവ് റയീസ് ഷെയ്ഖിനെ ഭാര്യ റഷീദ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നത്. തുടർന്ന് അമിത് മിശ്രയും റഷീദയും ചേർന്ന് റഷീദയുടെ മുറിയിൽ തന്നെ ഭർത്താവിനെ കുഴിച്ചുമൂടി.

എന്നാൽ കുറച്ച് ദിവസമായി റയീസിനെ കാണാത്തതിൽ സംശയം തോന്നിയ അയൽവാസി മെയ് 25 ന് പൊലീസിൽ പരാതി നൽകിയതോടെയാണ് റയീസിനെ കാണാനില്ലെന്ന കാര്യം കുടുംബം അറിയുന്നത്. ഇത് അന്വേഷിക്കാൻ റയീസിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോൾ മകൾ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി റയീസിൽറെ മൃതദേഹം കണ്ടെടുക്കുകയും, തെരച്ചിലിനൊടുവിൽ റഷീദയേയും അമിത് മിശ്രയേയും കണ്ടെത്തുകയുമായിരുന്നു.

Story Highlights: woman and lover kills husband

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here