Advertisement

കുണ്ടറയിലെ പെട്രോൾ ബോംബാക്രമണം; ദല്ലാൾ നന്ദകുമാർ ഇന്ന് ഹാജരാകില്ല

June 3, 2021
Google News 1 minute Read

കുണ്ടറയിലെ പെട്രോൾ ബോംബാക്രമണത്തിൽ ദല്ലാൾ നന്ദകുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. രണ്ടുദിവസമായി കൊച്ചിയിലുണ്ടായിരുന്ന നന്ദകുമാർ ഡൽഹിയിലേക്ക് മടങ്ങി. ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നൽകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ദല്ലാൾ നന്ദകുമാർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള കാരണവും പൊലീസ് പരിശോധിക്കുകയാണ്.

കുണ്ടറയിലെ പെട്രോൾ ബോംബാക്രമണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ദല്ലാൾ നന്ദകുമാറിലേക്ക് എത്തിയത്. അന്വേഷണം നടത്തിയ ചാത്തന്നൂർ പൊലീസ് ഇഎംസിസി വിവാദത്തിലേക്കും തെരഞ്ഞെടുപ്പിലെ ഫണ്ട് ഉറവിടത്തിലേക്കുമാണ്.

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ അരൂരിലെ സ്ഥാനാർത്ഥി പ്രിയങ്കക്ക് വേണ്ടി മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന് നന്ദകുമാർ നൽകിയത് ഒന്നരലക്ഷം രൂപയാണ്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
അതേസമയം ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചാൽ താൻ ഹാജരാകുമെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു.

Story Highlights: kundara petrol bomb attack, dalal nandhakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here