Advertisement

തീ തുപ്പി അഗ്​നിപർവതം; ദൃശ്യങ്ങൾ നേരിട്ടുചെന്ന്​ പകർത്തി ജോയ്​ ഹെംസി​ൻറെ ഡ്രോൺ; വൈറലായി വീഡിയോ

June 3, 2021
Google News 1 minute Read

ഈ വർഷം മാർച്ച് മുതൽ ഐസ്‌ലാൻഡിന്റെ ഫാഗ്രഡാൽസ്‌ഫാൾ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയാണ്, ഇത് ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികളെയും സാഹസികരെയെയും ഫോട്ടോഗ്രാഫർമാരെയും ആകർഷിച്ചു. എന്നിരുന്നാലും, പ്രകൃതിദത്ത കാഴ്‌ചയെ അടുത്തറിയാനുള്ള ഒരു വീഡിയോഗ്രാഫറുടെ അന്വേഷണം പദ്ധതി പ്രകാരം നടന്നില്ല. ഉരുകിയ ലാവ ചിത്രീകരിക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന ഡ്രോൺ ഗർത്തത്തിലേക്ക് വീഴുകയായിരുന്നു, പക്ഷേ മനസ്സിനെ ഭീതിപ്പെടുത്തുന്ന ചില ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

പ്രമുഖ യൂട്യൂബറും ഡ്രോൺ ഓപറേറ്ററുമായ ജോയ്​ ഹെംസി​ന്റെ അസാമാന്യ ധീരതക്ക്​ കൈയടിക്കുകയാണ്​ ലോകം. ഐസ്​ലാൻഡിൽ പുതു​തായി സജീവമായ ഫഗ്രഡാൽസ്​ഫയാൽ അഗ്​നിപവർവതത്തിൽനിന്ന്​ ചൂടേറിയ ലാവ ശക്​തിയിൽ പുറന്തള്ളുന്ന ദൃശ്യങ്ങൾ ലൈവായി പകർത്താൻ തൻറെ വിലപിടിച്ച ഡി.ജെ.ഐ എഫ്​.പി.വി ഡ്രോൺ തന്നെ കളഞ്ഞാണ്​ ഹെംസ്​ ലോകത്തിന്​ ദൃശ്യവിരുന്നൊരുക്കിയത്​. ഐസ്​ലാൻഡിലെ റെയ്​കയാനെസ്​ ഉപദ്വീപിൽ ഗെൽഡിംഗഡലിർ താഴ്​വരയിലാണ്​ അഗ്​നിപർവതം അടുത്തിടെ സജീവമായത്​. മാർച്ച്​ 19ഓടെയാണ്​ ഇവിടെ ലാവ പുറന്തള്ളാൻ തുടങ്ങിയത്​. ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇത്​ മനോഹര കാഴ്​ചയാകുമെന്ന ഉറപ്പാണ്​ ഹെംസിനെ അസാമാന്യകൃത്യത്തിന്​ പ്രേരിപ്പിച്ചത്​.

അസാധാരണമായ ആ വീഡിയോയിൽ, ഡ്രോൺ ഫാഗ്രഡൽസ്ഫാൾ അഗ്നിപർവ്വതത്തിന്റെ ഉരുകിയ ലാവയിലേക്ക് തകർന്നു വീഴുന്ന നിമിഷം കാണാൻ കഴിയും, ഇത് വിസ്മയകരവും ഭയാനകവുമായ ഒരു ക്ലോസപ്പ് കാഴ്ചയാണ് നൽകുന്നത്.

ചൂടേറിയ വാതകം ഉയർന്നുപൊങ്ങുന്ന ഇവിടെ ഇടവിട്ട്​ ആകാശത്തോളം തുള്ളി ഉയരുന്ന പാറകളും ഭീഷണിയാണ്​. അതിനിടെയാണ്​ ദൃശ്യങ്ങൾ നേരിട്ടുപകർത്താൻ തൻറെ വില പിടിച്ച ഡ്രോണിനെ തന്നെ ആശ്രയിക്കാമെന്നു വെച്ചത്​. അഗ്​നിപർവതത്തോളം ചെന്ന്​ ചി​ത്രങ്ങൾ പങ്കുവെക്കുന്നതിനിടെ ഡ്രോൺ അതിനകത്തേക്ക്​ വീണുപോയെങ്കിലും കാഴ്​ചകൾ അതിമനോഹരമായതിൻറെ സന്തോഷത്തിലാണ്​ ഹെംസ്​. അദ്ദേഹം യൂട്യൂബിൽ പങ്കുവെച്ച വിഡിയോ ലക്ഷങ്ങളാണ്​ ഇതിനകം പങ്കുവെച്ചത്​. ഇതേ അഗ്​നിപർവതത്തി​െൻറ വേറെയും വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here