Advertisement

വിവാഹേതരബന്ധം നല്ല അമ്മയല്ലെന്നതിന് കാരണമല്ല; കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ലെന്ന് പഞ്ചാബ് ഹൈക്കോടതി

June 3, 2021
Google News 1 minute Read

സ്ത്രീക്ക് വിവാഹേതര ബന്ധമുള്ളത് കുട്ടിയെ വിട്ട് കൊടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹേതര ബന്ധമുള്ളതുകൊണ്ട് മാത്രം അവരെ നല്ല അമ്മയല്ലെന്ന് വിധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പഞ്ചാബിലെ ഫത്തേർഗഡ് ജില്ലയിൽ നിന്നുള്ള യുവതിയുടെ ഹേബിയസ് കോർപ്പസ് പരാതിയിലാണ് കോടതിയുടെ തീരുമാനം. നാലര വയസ് പ്രായമുള്ള പെൺകുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതി.

പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സ്വഭാവത്തെ മോശമാക്കി കാണിക്കാൻ ശ്രമിക്കുന്നത് സർവ്വ സാധാരണമാണ്. ഇത്തരം ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.

യുവതിയുടെ പരാതി ശരിവച്ച കോടതി പെൺകുട്ടിയുടെ കസ്റ്റഡി യുവതിക്ക് നൽകാനും ഉത്തരവിട്ടു. ഓസ്‌ട്രേലിയ സ്വദേശിയുമായാണ് യുവതി വിവാഹിതയായത്. യുവതിക്ക് ഒരു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഇവരിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന ഭർത്താവ് കോടതിയെ അറിയിച്ചത്. ഇയാളുടെ വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ഹാജരാക്കാൻ യുവാവിന് സാധിച്ചില്ലെന്ന് ജസ്റ്റിസ് അനുപീന്ദർ സിംഗ് ഗ്രേവാൾ വിലയിരുത്തി.

യുവതിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കോടതി വിശദമാക്കി. ഇനി സ്ത്രീയ്ക്ക് വിവാഹേതര ബന്ധമുണ്ടെങ്കിൽ കൂടിയും അത് കുഞ്ഞിൻറെ അവകാശം സംബന്ധിച്ച കാര്യത്തിൽ ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here