Advertisement

ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: ആഷിഖ് ഫസ്റ്റ് ഇലവനിൽ

June 3, 2021
Google News 1 minute Read
india qatar world qualifier

ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മലയാളി താരം ആഷിക് കുരുണിയൻ ഫസ്റ്റ് ഇലവനിൽ. സഹൽ അബ്ദുൽ സമദ് സബ്സ്റ്റിറ്റ്യൂട്ട് ആണ്. എഫ്സി ഗോവയുടെ മധ്യനിര താരം ഗ്ലാൻ മാർട്ടിൻസ് അരങ്ങേറും. സുനിൽ ഛേത്രി, മൻവീർ സിംഗ്, ബിപിൻ സിംഗ് തുടങ്ങിയവരൊക്കെ ഫൈനലിൽ ഇലവനിലുണ്ട്. ആകാശ് മിശ്ര, ലിസ്റ്റൺ കൊളാസോ, ഉദാന്ത സിംഗ്, ബ്രാണ്ടൺ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങൾ ബെഞ്ചിലാണ്.

2022 ലോകകപ്പിലേക്ക് ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. ഒമാനെതിരെ ആദ്യം ലീഡ് എടുത്ത ഇന്ത്യ പിന്നീട് പരാജയപ്പെട്ടു. അടുത്ത മത്സരത്തിൽ ഖത്തറിനെതിരെ ഐതിഹാസിക സമനില. പിന്നീട്, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെ സമനില. പിന്നീട് ഒമാനെതിരെ തോൽവി. ഗ്രൂപ്പ് ഇയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 സമനിലയും രണ്ട് തോൽവിയും സഹിതം വെറും 3 പോയിൻ്റാണ് ഇന്ത്യയുടെ സമ്പാദ്യം. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 6 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഖത്തർ ആണ് ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള ഒമാൻ രണ്ടാമതും അത്രതന്നെ മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുള്ള അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിൻ്റെ കരാർ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നീട്ടിനൽകിയിരുന്നു. ഈ വർഷം സെപ്തംബർ വരെയാണ് സ്റ്റിമാച്ചിന് കരാർ നീട്ടിനൽകിയത്. അതേസമയം, കരാർ അവസാനിച്ച ഐസക് ദോരുവിനു പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചിരുന്നു.

Story Highlights: india vs qatar world cup qualifier starting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here