Advertisement

യുഡിഎഫ് നേതാക്കൾ പാർട്ടിയിലേക്ക് വരാൻ താൽപ്പര്യമറിയിച്ചെന്ന് ജോസ്.കെ.മാണി

June 3, 2021
Google News 1 minute Read

യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപ്പര്യം അറിയിച്ചതായി ജോസ്.കെ.മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ്.കെ.മാണി തയ്യാറായിട്ടില്ല.

അതേസമയം , ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച ജോസ് കെ മാണി, അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താൽപ്പര്യമെന്നും മറ്റെല്ലാം വാർത്തസൃഷ്ടിയാണെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.

Story Highlights: Jose k mani- UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here