Advertisement

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധി; സര്‍ക്കാര്‍ ഹര്‍ജി നല്‍കണമെന്ന് ലത്തീന്‍ സഭ

June 3, 2021
Google News 1 minute Read

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കണമെന്ന് ലത്തീന്‍ സഭ. ആവശ്യം ഉന്നയിച്ച് കെആര്‍എല്‍സിസി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെആര്‍എല്‍സിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. പിന്നോക്ക വിഭാഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്നും നിലവിലെ എല്ലാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഒരു പൊതുമാനദണ്ഡം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സാമൂഹികമായും വിദ്യാഭ്യാസ പരവുമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആനുപാതികമായ നിശ്ചിതശതമാനം ഉറപ്പാക്കും വിധം മാനദണ്ഡങ്ങളില്‍ വ്യവസ്ഥ വേണം. ന്യൂനപക്ഷ കമ്മിഷനിലെ ഘടന പുനഃപരിശോധിക്കണമെന്നും കെആര്‍എല്‍സിസി കത്തില്‍ പറയുന്നു.

അതിനിടെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കണമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ലത്തീന്‍ സഭ കെസിബിസി വര്‍ഷകാല സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെസിബിസി യോഗത്തിലെ സമാപന ദിനമായ ഇന്ന് എല്ലാ ക്രൈസ്തവ സഭകളുടെയും ആശങ്കയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ചെല്ലാനത്തെ കടലാക്രമണം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി ഊര്‍ജിതമാക്കണമെന്നും കെസിബിസി സര്‍ക്കാരിനോട് ആവശ്യപ്പെടും.

Story Highlights: KRLCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here