Advertisement

ലക്ഷദ്വീപില്‍ പ്രതിഷേധം; ബോധവത്ക്കരണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

June 3, 2021
Google News 0 minutes Read

ലക്ഷദ്വീപില്‍ വികസനകാര്യങ്ങളെ കുറിച്ച്‌ ബോധവത്ക്കരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. അമിനി ദ്വീപില്‍ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു.ഓരോ ദ്വീപിലും പ്രത്യേകം ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയാണ് വികനസ കാര്യങ്ങളെ പറ്റി ബോധവത്ക്കരണം നടത്താന്‍ ഭരണകൂടം ശ്രമിക്കുന്നത്.കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് ദ്വീപ് നിവാസികളുടെ നിലപാട്.

അമിനി ദ്വീപില്‍ ഉദ്യോഗസ്ഥനെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്ഥരെ പ്രതിഷേധമറിയിച്ചു. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ദ്വീപുകളില്‍ താമസിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും ദ്വീപില് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. കൊവിഡ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ പട്ടിണിയിലാണ് ദ്വീപ് നിവാസികളില്‍ ഏറെയും. ഭരണകൂടം യാതൊരു വിധ സഹായവും അനുവദിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here