എറണാകുളത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍

എറണാകുളത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോലഞ്ചേരിയിലാണ് സംഭവം. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.
യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തതായി പുത്തന്‍കുരിശ് സി.ഐ അറിയിച്ചു. യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ഐ അറിയിച്ചു.
യുവതിയുമായി കഴിഞ്ഞ ഏതാനും നാളുകളായി വേര്‍പിരിഞ്ഞ കഴിയുകയാണെന്ന് ഭര്‍ത്താവ് സന്തോഷ് അറിയിച്ചു. വയറില്‍ മുഴ ആണെന്നാണ് കുട്ടികള്‍ വിളിച്ചു പറഞ്ഞത്. ഇന്നലെ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഭാര്യ ഗുരുതരാവസ്ഥയിലാണെന്ന് മനസിലായതെന്നും ഭര്‍ത്താവ് വ്യക്തമാക്കി.
Story Highlights: new born baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here