Advertisement

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ജൂൺ 9ന് ആരംഭിക്കും

June 3, 2021
Google News 1 minute Read
PSL Resume June 9

പാകിസ്താൻ സൂപ്പർ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾ ജൂൺ 9ന് ആരംഭിക്കും. അബുദാാബിയിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. ആകെ 6 ഡബിൾ ഹെഡറുകൾ ഉണ്ടാവും. ജൂൺ 24നാവും ഫൈനൽ നടക്കുക. കൊവിഡ് ബാധയെ തുടർന്നാണ് പിഎസ്എൽ പാതിവഴിയിൽ നിർത്തിയത്. 14 മത്സരങ്ങളാണ് സീസണിൽ പൂർത്തിയായിട്ടുള്ളത്. ആകെ 34 മത്സരങ്ങളാണ് ഉള്ളത്.

ലാഹോർ ക്വലാൻഡേഴ്സും ഇസ്ലാമാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാണ് പിഎസ്എൽ പുനരാരംഭിക്കുക. പോയിൻ്റ് പട്ടികയിൽ യഥാക്രമം നാല്, മൂന്ന് സ്ഥാനങ്ങളിലാണ് ഇരു ടീമുകളും ഉള്ളത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ മറ്റ് മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാൻ തീരുമാനിച്ചത്.

താരങ്ങൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. മത്സരക്രമത്തിൽ മാറ്റമില്ലെന്നും സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിക്കുന്നത് തുടരുമെന്നും പിസിബി അറിയിച്ചു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇതിനു പിന്നാലെയാണ് പിഎസ്എൽ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചത്.

Story Highlights: PSL To Resume On June 9

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here