Advertisement

ഇളവ് ഞങ്ങൾക്കും ബാധകം ; നിയമം ഒരുപോലെ വേണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്

June 3, 2021
Google News 2 minutes Read

വിദേശ കൊവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറും മോഡേർണയും നഷ്ടപരിഹാരം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സമാന ആവശ്യം ഉന്നയിച്ചു രംഗത്തെത്തി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ഏതു വാക്സിനും പ്രാദേശിക, വിദേശ ഭേദമില്ലാതെ ഒരേ സംരക്ഷണം നൽകണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേർന്നു വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ ഉത്പാദിപ്പിക്കുന്നത് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ).

നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ടിനു മാത്രമല്ല, വിദേശ വാക്സിനുകൾക്ക് നഷ്ടപരിഹാര ബാധ്യതയിൽനിന്ന് സംരക്ഷണം നൽകുകയാണെങ്കിൽ എല്ലാ വാക്സിൻ കമ്പനികള്‍ക്കും ഇളവു നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ ഒരു ഇളവും സർക്കാർ ആർക്കും നൽകിയിട്ടില്ല. ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യണമെങ്കിൽ ഈ നിബന്ധന ഒഴിവാക്കണമെന്നതാണ് ഫൈസറും മോഡേർണയും പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights: Serum institute says rules should be same for everyone sources- Central GOVT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here