Advertisement

പ്രധാനമന്ത്രിക്ക് വധഭീഷണി; യുവാവ് അറസ്റ്റില്‍

June 4, 2021
Google News 1 minute Read
PM Narendra Modi's Portugal visit cancelled

പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എതിരെ വധഭീഷണി പുറപ്പെടുവിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് 22 വയസായ യുവാവ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പ്രധാന മന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഖജുരി ഖാസില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും ജാമ്യത്തില്‍ ഇറങ്ങിയതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഐബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Story Highlights: narendra modi, threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here