5ജിക്കെതിരായ ജൂഹി ചൗളയുടെ ഹർജി പ്രശസ്തി നേടാൻ; അഭിനേത്രിക്ക് 20 ലക്ഷം രൂപ പിഴയിട്ട് കോടതി

രാജ്യത്ത് 5 ജി വയർലെസ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗളയുടെ ഹർജി പ്രശസ്തി നേടാനെന്ന് ഡൽഹി ഹൈക്കോടതി. നിയമപ്രക്രിയ ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി അഭിനേത്രിക്ക് 20 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
വിർച്വൽ ഹിയറിംഗിൻ്റെ ലിങ്ക് ജൂഹി ചൗള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് പ്രശസ്തി നേടാനായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. അനാവശ്യവും അപകീർത്തികരവുമായ വാദങ്ങളാണ് നടി ഉയർത്തിയത്. ആദ്യം ഇക്കാര്യം സർക്കാരിനെ ചൂണ്ടിക്കാണിക്കണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ 5ജി കൊണ്ടുവന്നാല്‍ അത് ആളുകളിലും പരിസ്ഥിതിയിലും മാരകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്റെ ഹര്‍ജിയില്‍ ജൂഹി പറഞ്ഞിരുന്നു. 5 ജി ഡി.എൻ.എയ്ക്ക് ദോഷം ചെയ്യുമെന്നും ചെടികളിലെ ഘടനയിലും മാറ്റം വരുത്തുമെന്നും മനുഷ്യരിൽ ക്യാൻസർ, ഹൃദയാഘാതം, പ്രമേഹം എന്നിവ ഇതുമൂലം സംഭവിക്കുമെന്നും അവർ ആരോപിച്ചു. ദിവസത്തിൽ 24 മണിക്കൂറും, വർഷത്തിൽ 365 ദിവസവും ഇപ്പോൾ ഉള്ളതിനേക്കാൾ 10 മുതൽ 100 മടങ്ങ് വരെ റേഡിയേഷൻ ഉണ്ടാവുന്നത് ആപത്താണ്. എന്നാൽ താൻ മൊബൈൽ സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.
Story Highlights: Delhi HC dismisses Juhi Chawla’s plea against 5G network
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here