Advertisement

സ്പുട്നിക് വാക്സിൻ പരീക്ഷണാർഥം നിർമിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

June 4, 2021
Google News 2 minutes Read

റഷ്യൻ കൊവിഡ് വാക്സിനായ സ്പുട്നിക് പരീക്ഷണാർഥം ഉൽപാദിപ്പിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നൽ‌കിയത്. മോസ്കോയിലെ ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ചേർന്നായിരിക്കും സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.

കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അപേക്ഷ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐക്ക് സമർപ്പിച്ചത്. സെൽ ബാങ്ക്, വൈറസ് സ്റ്റോക്ക് എന്നിവ കൊണ്ടുവരുന്നതിന് ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ഉണ്ടാക്കിയ കരാർ സമർപ്പിക്കണം എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് സ്പുട്നിക് വാക്സിൻ നിർമിക്കാൻ അനുമതി നൽകിയത്.

ഡോ. റെഡ്ഡീസ് ഇറക്കുമതി ചെയ്യുന്ന സ്പുട്നിക്, ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ നിലവിൽ 6 കമ്പനികൾക്കാണ് അനുമതി. ഇതിനു പുറമേയാണു സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഇപ്പോൾ അനുമതി നൽകിയത്.

Story Highlights: Serum Institute Gets Preliminary Approval To Make Sputnik V Vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here