കൊവിഡ് വാക്‌സിന്റെ വിലകുറച്ചു; ഒരു ഡോസിന് ഇനി 225 രൂപ

രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിലകുറച്ചു. ഇനി മുതൽ ഒരു ഡോസ് 225 രൂപയ്ക്ക് ലഭിക്കും. സ്വാകര്യ ആശുപത്രികളിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാർ തിരുമാനത്തിന് പിന്നാലെയാണ് വാക്‌സിൻ കമ്പനികൾ വിലകുറച്ചത്. കുറഞ്ഞ വില ഉടൻ പ്രാഭല്യത്തിൽ വരും.
കൊവാക്‌സിനുണ്ടായിരുന്ന 1200 രൂപയിൽ നിന്ന് 225 രൂപയിലേക്കാണ് കുറച്ചിരിക്കുന്നത്. കൊവിഷീൽഡ് 600 രൂപയിൽ നിന്ന് 225 ലേക്ക് കുറച്ചിട്ടുണ്ട്. സർക്കാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് ഇന്ത്യൻ വാക്‌സിൻ കമ്പനികൾ അറിയിച്ചു. 18 വയസിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസിന് അർഹതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുള്ള നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.
ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സിൻ തന്നെ കരുതൽ ഡോസായിയെടുക്കണം. കരുതൽ ഡോസ് എടുക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. പതിനെട്ട് മുതൽ അൻപത്തി ഒൻപത് വയസ് വരെയുള്ളവർക്ക് നാളെ മുതൽ കരുതൽ ഡോസ് നൽകാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു.
Story Highlights: Serum Institute Bharat Biotech Cut Prices To Rs 225
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here