‘നാളെയ്‌ക്കൊരു മരം’ 24 ന്യൂസ് കാമ്പെയിനൊപ്പം മരം നട്ട് നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ‘നാളെയ്‌ക്കൊരു മരം’ 24 ന്യൂസ് കാമ്പെയിനൊപ്പം മരം നട്ട് നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്. നങ്ങ്യാർകുളങ്ങര ടി. കെ. മാധവ മെമ്മോറിയൽ കോളജിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് “പച്ചപ്പ് ” എന്ന പേരിലാണ് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചത്.
തോരാത്ത മഴയിലും, കൊവിഡ് പ്രതിസന്ധിയിലും മടിച്ചു പിൻമാറാതെ യൂണിറ്റ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഊർജ്ജിതമായി പരിപാടികൾ നടത്തിയത്. പരിസ്ഥിതി പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറികൾ, പൂച്ചെടികൾ, വൃക്ഷത്തൈകൾ തുടങ്ങിയവ നട്ടുപിടിപ്പിച്ചു.
തങ്ങളുടെ പച്ചപ്പിൻ്റെ സന്ദേശം അയൽപക്കങ്ങളിലേക്കും കൈമാറാൻ കുട്ടികൾ മറന്നില്ല. അടുത്ത വീടുകളിലേക്ക് ഓരോ വൃക്ഷത്തൈകൾ നൽകി കുട്ടികൾ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ സന്തോഷം പങ്കുവെച്ചു. വീഡിയോഗ്രാഫി, പരിസ്ഥിതി ബോധവൽക്കരണ ക്വിസ്, വീഡിയോ നിർമ്മാണം പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങങ്ങളും നടത്തി. പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ പ്രീത എo. വി, അഖിൽ ബി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
‘നാളെയ്‌ക്കൊരു മരം’ എന്ന പേരില്‍ പ്രത്യേക കാമ്പെയിനും ട്വന്റിഫോര്‍ സംഘടിപ്പിച്ചു. ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ മരം നട്ട് പങ്കെടുത്തത് വിവിധ രംഗങ്ങളിലെ നിരവധി പ്രമുഖരാണ്. മുന്‍മന്ത്രി കെ കെ ശൈലജ, നടന്‍ നീരജ് മാധവ്, സ്‌പോര്‍ട്‌സ് താരം പി ടി ഉഷ, സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ഡോ. വി പി ഗംഗാധരന്‍, ഗായകന്‍ എം ജി ശ്രീകുമാര്‍ തുടങ്ങിയ ഇരുപതില്‍ അധികം പ്രമുഖര്‍ ട്വന്റിഫോറിനൊപ്പം മരം നട്ടു.ട്വന്റിഫോര്‍ സമൂഹമാധ്യമത്തില്‍ സൃഷ്ടിച്ച ഹാഷ്ടാഗിനും മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
https://m.facebook.com/story.php?story_fbid=2954686751443351&id=100007061643045&sfnsn=wiwspwa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here