Advertisement

ട്വിറ്ററിനെതിരെ നടപടി: ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്ന് കേന്ദ്രം; നോട്ടിസ് നൽകി

June 5, 2021
Google News 1 minute Read
center takes action against twitter

ട്വിറ്ററിന് എതിരെ നടപടികൾ തുടങ്ങി കേന്ദ്ര ഐ.ടി മന്ത്രാലയം. ഐ.ടി മന്ത്രിയുടെ നേത്യത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

ട്വിറ്റർ അധികൃതർ കേന്ദ്രം മുന്നോട്ട് വച്ച ഐ.ടി നിയമങ്ങൾ പാലിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇടപെടൽ. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ ട്വിറ്റർ നൽകിയിട്ടില്ലെന്ന് സ്ഥാപനത്തിന് അയച്ച നോട്ടിസിൽ പറയുന്നു. ഐ.ടി നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥരെ ട്വിറ്റർ നിയമിച്ചിട്ടില്ലെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി.

ട്വിറ്റർ നൽകിയ ഒഫിസ് വിലാസം ഒരു അഭിഭാഷക സംഘത്തിന്റെ ഒഫിസിന്റേതാണെന്നും സ്വന്തം വിലാസം നൽകാൻ ട്വിറ്റർ തയാറാകാത്തത് വലിയ വീഴ്ചയാണെന്നും മന്ത്രാലയം അയച്ച നോട്ടിസിൽ പറയുന്നു.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാർച്ച് 25ന് അർധരാത്രി അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights: center takes action against twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here