Advertisement

കൊടകര കേസില്‍ പ്രതികള്‍ സിപിഐഎം, സിപിഐ പ്രവര്‍ത്തകര്‍; ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് നേതാക്കള്‍

June 6, 2021
Google News 1 minute Read

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഐഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

കൊടകര കേസിലെ പ്രതികള്‍ സിപിഐഎം, സിപിഐ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് നേതാക്കള്‍ ചോദിച്ചു. ധര്‍മരാജന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പ്രകാരമുള്ളവരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ എന്തുകൊണ്ട് പരിശഓധിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം നടക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. എല്ലാ ബിജെപി പ്രവര്‍ത്തകരും ഈ വെല്ലുവിളി ഏറ്റെടുക്കും. കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഒരു കാരണവും നിരത്താതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചവര്‍ എല്ലാവരുെ ഹാജരാകുന്നുണ്ട്. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.

Story Highlights: bjp press meet, kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here