Advertisement

നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത്; കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

June 6, 2021
Google News 1 minute Read

നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍. കൊലപാതകക്കേസിലെ രണ്ട് പ്രതികളുള്‍പ്പടെയുളള സംഘത്തെയാണ് പിടിയിലായത്. നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശി രജിം റഹീം എന്നിവരാണ് പിടിയിലായത്.

സജുവും ഹരിദാസും നരുവാമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്. രണ്ട് കുപ്പി വ്യാജമദ്യവുമായി രജീമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് രജീമില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കി മൂന്നുപേരും അറസ്റ്റിലായത്.

ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു കുപ്പി വ്യാജമദ്യത്തിന് 2500 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു.

Story Highlights: Hooch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here