സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ്; കേന്ദ്രസര്‍ക്കാരിന്റെ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ കേരളം ഒന്നാമത്

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ (പി ജി ഐ) കേരളം ഒന്നാമത്. 2019-20ലെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ് എടുത്തുപറയുന്നത്. കേരളത്തിനു പുറമേ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളുമാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയത്.
ലെവല്‍ രണ്ടില്‍ 901നും 950നും ഇടയില്‍ സ്‌കോര്‍ നേടിയാണ് ഈ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയത്. അതേസമയം, ലെവല്‍ ഒന്നില്‍ അതായത് 950നും 1000നും ഇടയില്‍ സ്‌കോര്‍ നേടിയ ഒരു സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പി ജി ഐ ഡൊമെയ്നില്‍ പത്തു ശതമാനം കൂടുതല്‍ നില മെച്ചപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ വിഭാഗത്തില്‍ 13 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പത്തു ശതമാനത്തിൽ കൂടുതല്‍ മെച്ചപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് പി ജി ഐ നടപ്പാക്കുന്നത്. സ്‌കൂളുകളുടെ ഭരണനിര്‍വഹണത്തില്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഒഡീഷ എന്നിവർ പത്തു ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying