Advertisement

കെപിസിസി പ്രസിഡന്റ്: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ഉമ്മൻചാണ്ടി

June 6, 2021
Google News 1 minute Read

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന നടപടികൾ ഹൈക്കമാൻഡ് പരിഗണിച്ചു വരുന്നതായി ഉമ്മൻ ചാണ്ടി. ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കും. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടു ഐഎൻടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തിൽ വരട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവർ നിയമത്തിന്റെ മുന്നിൽ വരണമെന്നും അതിൽ സർക്കാർ എടുക്കുന്ന നടപടികൾ ശരിയായ ദിശയിലാണെങ്കിൽ നിശ്ചയമായും സ്വാഗതാർഹമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Story Highlights: Oommen Chandy on KPCC President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here