Advertisement

‘ഫ്രീഡം സിംഫണി’ പൂജപ്പുര ജയിലിലെ തടവുകാര്‍ക്കായി റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു

June 6, 2021
Google News 1 minute Read

തിരുവനന്തപുരം പൂജപ്പുര ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകള്‍ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളില്‍ റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീഡം സിംഫണി എന്നാണ് പുതിയ ചാനലിെന്‍റ പേര്. സ്വിച്ച്‌ ഓണ്‍ കര്‍മം ശനിയാഴ്ച ജയില്‍മേധാവി ഋഷിരാജ് സിങ്​ നിര്‍വഹിച്ചു.

ജയിലിലെ അന്തേവാസികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരോട് സംവദിക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ്​ ലക്ഷ്യം. അഞ്ച് അന്തേവാസികളെ നിരന്തരം പരിശീലിപ്പിച്ചും സ്വകാര്യ എഫ്.എം. ചാനലുകള്‍ കേള്‍പ്പിച്ചുമാണ് വാര്‍ത്തെടുത്തത്​. സ്വകാര്യ എഫ്.എമ്മിനോട് കിടപിടിക്കുന്നരീതില്‍, ആദ്യ ഘട്ടത്തില്‍ നേരത്തേ റെക്കോഡ്​ ചെയ്​തിട്ടാണ് കേള്‍പ്പിക്കുന്നത്​. ഭാവിയില്‍ ഇത് ലൈവ് റേഡിയോ ആക്കാനുള്ള ശ്രമമുണ്ട്​.

ഓഡിയോഗ്രാഫി കോഴ്സ് പാസായവരും ഈ റേഡിയോ ജോക്കികളിലുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ജയില്‍ റേഡിയോ പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ആഴ്ചയില്‍ ഒരുദിവസം ഒരു മണിക്കൂര്‍ വീതമുള്ള പരിപാടിയാകും പ്രക്ഷേപണം ചെയ്യുക. തടവുകാരുടെ കഥകള്‍, കവിത, ലേഖനങ്ങള്‍, ചിത്രരചനകള്‍ എന്നിവ സമാഹരിച്ച്‌ ‘സൃഷ്​ടി’ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനിെന്‍റ പ്രകാശന കര്‍മവും ജയില്‍മേധാവി നിര്‍വഹിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here