Advertisement

ജിബിപി ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ രാഹുൽ ഗാന്ധി

June 6, 2021
Google News 3 minutes Read

ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം മലയാളം വിലക്കികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നഴ്‌സുമാർ. ഓൺലൈൻ മുഖേന ചേർന്ന നഴ്‌സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്റെ വാദം നഴ്‌സുമാർ തള്ളി. മഹാമാരിക്കാലത്ത് സമയ പരിമിത നോക്കാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഉത്തരവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. വിഷയത്തിൽ ഇടപെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷവർധനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here