20
Jun 2021
Sunday

‘രണ്ട് വട്ടം ക്ഷണിച്ചിട്ടും നിരസിച്ചു’; ബാഴ്സ പരിശീലകനാവാൻ തിടുക്കമില്ലെന്ന് സാവി

Xavi rejecting coach Barcelona

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകനാവാൻ രണ്ട് തവണ ക്ഷണം ലഭിച്ചിരുന്നു എന്ന് മുൻ താരവും ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലകനുമായ സാവി ഹെർണാണ്ടസ്. രണ്ട് തവണയും ക്ഷണം നിരസിച്ചു. ബാഴ്സ പരിശീലകനാവാൻ തിടുക്കമില്ലെന്നും കാത്തിരിക്കാൻ ഒരുക്കമാണെന്നും സാവി പറഞ്ഞു.

“ഭാ​ഗ്യം കൊണ്ടോ നിർഭാ​ഗ്യവശാലോ രണ്ട് വട്ടവും ഞാൻ സമ്മതമല്ലെന്ന് പറഞ്ഞു. അതിന് പല പല കാരണങ്ങളുണ്ട്. കുടുംബം, കരിയർ, കരാർ അങ്ങനെ പലതും… സമ്മതമല്ലെന്ന് പറയുക എളുപ്പമായിരുന്നില്ല. കാരണം, ഞാൻ ഒരു ബാഴ്സ ആരാധകനാണ്. പക്ഷേ, ക്ഷണം എത്തിയത് ശരിയായ സമയത്ത് ആയിരുന്നില്ല. സംഭവിക്കാനുള്ളത് സംഭവിക്കും. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് എനിക്ക് ഓഫർ വന്നത്. അപ്പോൾ ശരിയായ സമയം ആയിരുന്നില്ല. ഇപ്പോൾ ബാഴ്സ പരിശീലക സ്ഥാനത്തെക്കുറിച്ച് ആരും എന്നോട് സംസാരിക്കുന്നില്ല. അവിടെ കോമാൻ ഉണ്ട്. അദ്ദേഹത്തെ ബഹുമാനിക്കണം. എനിക്ക് തിടുക്കമില്ല.”- സാവി പറഞ്ഞു.

Story Highlights: Xavi reveals reasons behind rejecting offers to coach Barcelona

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top