ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം; ഇരട്ടഗോള്‍ നേടി ഛേത്രി

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം. ഇന്ത്യക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോള്‍ നേടിയത്.
വിജയം നേടാനാവാതെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പ്രവേശന പ്രതീക്ഷകള്‍ സജീവമായി. ഗ്രൂപ്പ് ഇയില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഇതുവരെ ആറ് പോയിന്റാണ് നേടിയത്.
ആറ് മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് പോയിന്റോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഇതിനകം തന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ഇയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. എഎഫ്‌സി 2023 ഏഷ്യന്‍ കപ്പിന്റെ മൂന്നാം റൗണ്ടില്‍ നേരിട്ട് ഇടം ഇന്ത്യക്ക് ഇതുവരെ ഉറപ്പായിട്ടില്ല. ഗ്രൂപ്പില്‍ രണ്ട് സമനിലകളും നാല് തോല്‍വികളുമായി ബംഗ്ലാദേശ് പട്ടികയില്‍ ഏറ്റവും പിറകിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here