Advertisement

ലക്ഷദ്വീപിലെ ജനങ്ങൾ വികസനത്തിന് എതിരല്ല ; സാദിഖലി ശിഹാബ് തങ്ങൾ

June 7, 2021
Google News 1 minute Read

ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഭരണകൂടം കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദ്വീപിൽ താമസിക്കുന്നവര്‍ ആരും വികസനത്തിന് എതിരല്ല. വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു .

ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുൽ പട്ടേൽ വിചാരിക്കുന്നത്. അത് അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Story Highlights: Lakshadweep issue Sadiqali shihab thangal response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here