Advertisement

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

June 7, 2021
Google News 1 minute Read

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ജനറൽ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തിൽ വിലയിരുത്തി.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിൽ സംഭവിച്ച വീഴ്ചയാണ് തിരിച്ചടികൾക്ക് കാരണമായതെന്ന് അറിയിച്ചു.തെരഞ്ഞെടുപ്പ്ഫണ്ട് ക്രമക്കേട് വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ താൻ നിർദേശം നൽകിയതായും ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ സർക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ പൂർണ നിയന്ത്രണത്തിൽ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ മാറ്റാൻ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ധാരണയായി. സുനിൽ ദിയോധറുടെ പേരായിരിക്കും പ്രഖ്യാപിക്കുക.

Story Highlights: narendra modi disatisfied upon kerala bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here