ലോകം മുഴുവനും ‘പെർഫെക്റ്റ് ഓക്കേ’; ദേശക്കാരും ഭാഷക്കാരും ഏറ്റുപാടുന്നു

കൊവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരൻ നൈസലിന്‍റെ ‘പെര്‍ഫെക്ട് ഓകെ’ വീഡിയോ. രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകള്‍ പറയുന്ന നൈസലിന്‍റെ വീഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. റാപ്പർ അശ്വിൻ ഭാസ്കര്‍ ഈ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് ലോകമെങ്ങും ആരാധകർ ഏറി.
സംഗീതം ആസ്വദിക്കാൻ ഭാഷ അറിയണമെന്നില്ല . നല്ല ബീറ്റ് കിട്ടിയാൽ ലോകത്താരായാലും ഏറ്റുപാടും. പല ദേശക്കാരും ഭാഷക്കാരും പെര്‍ഫെക്റ്റ് ഓക്കേ റാപ് സ്റ്റൈൽ ഏറ്റെടുത്തു വിഡിയോയ്ക് രസകരമായ റിയാക്ഷനും നൽകി കഴിഞ്ഞു. അമേരിക്ക, അയർലൻഡ്, യുകെ , നൈജീരിയ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകളാണ് നൈസലിന്റെ ഈ പെർഫെക്റ്റ് ഓക്കേ വീഡിയോയ്ക്ക് റിയാക്ഷനുമായി എത്തിയത്.
Story Highlights: Perfect ok – Reactions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here