Advertisement

ഹരിയാനയില്‍ വനമേഖലയിലെ പതിനായിരം വീടുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രിംകോടതി ഉത്തരവ്

June 7, 2021
Google News 1 minute Read
ompulsory confession: Supreme Court notice to Central and State Governments

ഹരിയാനയിലെ ആരാവല്ലി വനമേഖലയിലുള്ള പതിനായിരം വീടുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഫരീദാബാദിലെ ഖോരി ഗ്രാമത്തിലെ കോളനിയില്‍ താമസിക്കുന്ന പതിനായിരം കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് നിര്‍ദേശം.

ഫരീദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനും പൊലീസും ആറാഴ്ചയ്ക്കകം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഭൂമി കയ്യേറ്റക്കാര്‍ക്ക് നിയമത്തിന്റെ അഭയം ലഭിക്കില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 1980 മുതല്‍ താമസിക്കുന്നവരാണെന്ന കുടുംബങ്ങളുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല.

Story Highlights: supreme court of india, haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here