Advertisement

പാർട്ടിയിൽ ജനാധിപത്യമില്ലായിരുന്നു; കോൺഗ്രസിലെ പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ് കെ.സുധാകരൻ ട്വിന്റിഫോറിനോട്

June 8, 2021
Google News 1 minute Read
k sudhakaran exclusive interview with 24 news

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം സംഘടനാ രംഗത്തെ പാർട്ടിയുടെ ദൗർബല്യമായിരുന്നുവെന്ന് കെ.സുധാകരൻ ട്വന്റിഫോറിനോട്. കെപിസിസി അധ്യക്ഷനായതിന് ശേഷം കെ.സുധാകരൻ ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമായിരുന്നു ട്വന്റിഫോറിന്റേത്. ഈ അഭിമുഖത്തിലാണ് കോൺഗ്രസ് പാർട്ടി അഭിമുഖീകരിച്ച പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞത്.

കെ.സിദാകരന്റെ വാക്കുകൾ : ‘കോൺഗ്രസ് പാർട്ടിയിലെ ദൗർബല്യം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. മുല്ലപ്പള്ളി വന്നപ്പോഴോ, വിഎം സുധീരൻ വന്നപ്പഴോ ഉണ്ടായതല്ല. 1992 ൽ സംഘനാ തെരഞ്ഞെടുപ്പിന് ശേഷം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്താനത്തിനകത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്ലാത്ത സംഘടനാ മിഷനറികളാണ് കടന്ന് വരുന്നത്. അവിടെ പാർട്ടി പ്രവർത്തകരുടെ വിശ്വാസ്യത കൈവരിക്കാൻ സാധിക്കുന്നവരല്ല നേതൃരംഗത്ത്’.

കഴിഞ്ഞ കാലങ്ങളിലായി സംഘനാ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അവരോട് പറഞ്ഞിരുന്നു. പരിഗണിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് നടന്നില്ല. പാർട്ടിയിൽ ജനാധിപത്യമില്ലെന്ന് പറയുന്നത് ദുഃഖരമായിരുന്നു. അത് മാത്രമല്ല, കഴിവും പ്രാപ്തിയുമുള്ള നേതാക്കളെ പാർട്ടി പ്രവർത്തകർക്ക് തെരഞ്ഞെടുക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. പാർട്ടി പറയുന്നതിനേക്കാൾ ഒോറെ ഗ്രൂപ്പ് നേതൃത്വം പറയുന്നത് കേൾക്കേണ്ടി വരുന്ന പ്രവർത്തകന്റെ മനസ് സംഘടനയ്ക്ക് കരുത്ത് പകരില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Story Highlights: k sudhakaran exclusive interview with 24 news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here