Advertisement

‘ഗ്രൂപ്പുകളെ എങ്ങനെ സഹക്കരിപ്പിക്കണം എന്ന് നന്നായി അറിയാം, കോൺഗ്രസ് തിരിച്ച് വരും’ : കെ.സുധാകരൻ

June 8, 2021
Google News 2 minutes Read
knows hos to unite congress says k sudhakaran

കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത തീരുമാനത്തിൽ സന്തോഷം അറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിയാണ് തീരുമാനം അറിയിച്ചതെന്നും പാർട്ടിയെ ശക്തമായി തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടുവെന്നും കെ.സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പുകളെ ഐക്യപ്പെടുത്തി കൊണ്ടുപോകുന്നതിനെ കുറിച്ച് കെ.സുധാകരൻ പ്രതികരിച്ചു. ഗ്രൂപ്പുകളെ ഒക്കെ എങ്ങനെ സഹക്കരിപ്പിക്കണം എന്ന് തനിക്ക് നന്നായി അറിയാമെന്നും 10- 50 വർഷമായി ഈ പണി തുടങ്ങിയിട്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അഭിപ്രായം വ്യത്യാസങ്ങൾ മാറ്റിവെച്ചു എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുമെന്നും കോൺഗ്രസ് തിരികെ വരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ഗ്രൂപ്പിനെക്കാൾ പരിഗണന കർമശേഷിക്കും പ്രവർത്തനത്തിനുമാണെന്നും കെ സുധാകരൻ ഓർമിപ്പിച്ചു.

‘സംഘടനയാണ് വലുത്. അതിന് എല്ലാവരുടേയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നു. ഇനിയുള്ള കാലം പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും’- കെ സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: knows hos to unite congress says k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here