Advertisement

ഗൗരിയമ്മക്ക് സ്മാരകമായി പഠനസൗകര്യമില്ലാത്ത പെണ്‍കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യണം; പി.സി വിഷ്ണുനാഥ്

June 8, 2021
Google News 0 minutes Read

അന്തരിച്ച മുതിർന്ന നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു പി.സി വിഷ്ണുനാഥ്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്. ഈ സാഹചര്യത്തിൽ സ്മാരകങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദേശം ബജറ്റിലുണ്ട്.

കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ ഈ സംസ്ഥാനത്തെ പഠനസൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്‌ടോപ്പും ഫോണും നല്‍കുന്ന ഒരു പദ്ധതി സ്മാരകമായി പ്രഖ്യാപിക്കാന്‍ പറ്റുമോ?. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നു പറഞ്ഞതുകൊണ്ട് ആയിരം കോടി മാറ്റിവെച്ചത് അവിടെയുണ്ടെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here