Advertisement

സാങ്കേതിക തകരാർ; ബി.ബി.സി ഉൾപ്പടെയുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചു

June 8, 2021
Google News 1 minute Read

ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. സർക്കാർ വാർത്താ വെബ്സൈറ്റുകൾ, ആമസോൺ, ​ദ ​ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബെർഗ് തുടങ്ങിയ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്.

ഓസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്സൈറ്റുകൾ ലഭിക്കാതിരുന്നത്. ‘Error 503’ എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്. പ്രമുഖ സി.ഡി.എൻ. (കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക്) പ്രൊവൈഡറായ ‘ഫാസ്റ്റ്‌ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണം.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണെന്ന് ഫാസ്റ്റിലിയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here