Advertisement

സൗദി; മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

June 8, 2021
Google News 1 minute Read

കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു.

ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോൾ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കുക. കൊവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് ഇപ്പോള്‍ നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയുടെയും കാലാവധി നീട്ടികൊടുക്കും. സൗദി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ (എൻ.ഐ.സി) സഹായത്തോടെ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും.

Story Highlights: Saudi , Visa, Residency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here