Advertisement

പാക്കിസ്ഥാനിൽ ട്രെയിൻ അപകടം: മരണം 65 ആയി

June 9, 2021
Google News 1 minute Read

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. 100 പേർക്കു പരിക്കേറ്റു. അപ്പർ സിന്ധിൽ റേതി-ധാർകി സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം.

കറാച്ചിയിൽ നിന്നു സർഗോധയിലേക്കു വന്ന മില്ലത്ത് എക്‌സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു വീണപ്പോൾ ആ പാളത്തിലൂടെ റാവൽപിണ്ടിയിൽ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സർ സയിദ് എക്‌സ്പ്രസിലിടിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനം അവസാനിച്ചതായും അപകടത്തിൽപ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും നീക്കം ചെയ്ത് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷണൽ സൂപ്രണ്ട് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here