Advertisement

ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാൻ 3 വഴികൾ [24 Explainer]

June 9, 2021
Google News 4 minutes Read
how to link aadhar and pf account

പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ മാസം മുതൽ ഇത് ബാധകമാകും. ഇതോടെ, ഇപിഎഫ് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ പിഎഫ് തുക അക്കൗണ്ടിൽ ലഭിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

ഇസിആർ അഥവാ ഇലക്ട്രോണിക്ക് ചലാൻ കം റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള മാർഗനിർദേശവും അധികൃതർ പുതുക്കി. പുതിയ നിർദേശം പ്രകാരം ആധാറും പിഎഫ് യുഎഎന്നും (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) ലിങ്ക് ചെയ്ത ജീവനക്കാർക്ക് മാത്രമേ തൊഴിൽ ഉടമയ്ക്ക് ഇസിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു. ആധാർ സീഡിംഗ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം തൊഴിൽ ഉടമയ്ക്ക് ആധാർ ബന്ധിപ്പിക്കാത്ത യുഎഎൻ ഉള്ള ജീവനക്കാരന്റെ ഇസിആർ ഫയൽ ചെയ്യാം.

ഇപിഎഫ്ഒ പോർട്ടലിൽ ആധാർ ബന്ധിപ്പിക്കുന്നത് വരെ ജീവനക്കാരന് പിഎഫ് തുക ലഭിക്കില്ല. ആധാർ നമ്പറുമായി ബിന്ധിപ്പിച്ചില്ലെങ്കിൽ പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.

എങ്ങനെയാണ് ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നത് ?

  1. ഉമംഗ് ആപ്പ്

കേന്ദ്ര സർക്കാരിന്റെ ഉമംഗ് (UMANG APP) വഴി ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാം. ഇതിനായി ഉമംഗ് ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യണം.

ആപ്പിൽ രജിസ്റ്റർ ചെയ്യുകയാണ് അടുത്ത ഘട്ടം. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷനിലെ ഓൾ സർവീസസ് ടാബിൽ പോയി ഇപിഎഫ്ഒ സേവനം സെലക്ട് ചെയ്യണം.

ഇതിൽ ഇകെവൈസി (eKYC) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആധാർ സീഡിംഗ് തെരഞ്ഞെടുക്കുക. പിന്നീട് യുഎഎൻ നമ്പറും, ഒടിപിയും നൽകണം. ഇങ്ങനെ ഈ പ്രക്രിയ പൂർത്തിയാക്കാം.

(യുഎഎൻ നമ്പർ നിങ്ങളുടെ പേ സ്ലിപ്പിൽ രേഖപ്പെടുത്തിയിരിക്കും. അല്ലെങ്കിൽ തൊഴിൽ ഉടമയോട് ചോദിക്കാം).

  1. ഇപിഎഫ് വെബ്‌സൈറ്റ്

ഇപിഎഫ് വെബ്‌സൈറ്റ് വഴിയും ആധാറും പിഎഫ് അക്കൗണ്ടും എളുപ്പത്തിൽ ബന്ധിപ്പിക്കാം.

ഇതിനായി ആദ്യം https://unifiedportal-mem.epfindia.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ശേഷം മാനേജ് ടാബിൽ നിന്ന് കെവൈസി ഓപ്ഷൻ ക്ലിക്ക് ചെയ്യണം. പിന്നീട് ആധാർ സേവനം തെരഞ്ഞെടുത്ത് ആധാർ നമ്പർ നൽകി പ്രക്രിയ പൂർത്തിയാക്കാം.

  1. ഒടിപി വേരിഫിക്കേഷൻ

ഇപിഎഫ്ഒ പോർട്ടടലിൽ ഒടിപി വേരിഫിക്കേഷൻ വഴി ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാം.

ആദ്യം https://iwu.epfindia.gov.in/eKYC/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ‘Link UAN Aadhaar’ under ‘For EPFO members’ എന്ന് ഓപ്ഷനിൽ ക്ലിക്ക ചെയ്ത് പ്രക്രിയ പൂർത്തിയാക്കാം.

ശ്രദ്ധിക്കേണ്ട കാര്യം :

ആധാറുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കണമെങ്കിൽ നിങ്ങളുടെ യുഎഎൻ നമ്പർ ആക്ടിവേറ്റ് ചെയ്യണം. ഇതിന് ഉമംഗ് ആപ്പിൽ ഇപിഎഫ്ഒ സേവനത്തിൽ താഴെയായി ആക്ടിവേറ്റ് യുഎഎൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. അല്ലെങ്കിൽ https://unifiedportalmem.epfindia.gov.in/memberinterface/ എന്ന വെബ്‌സൈറ്റിൽ ‘Activate UAN’ എന്ന് ടാബൽ ക്ലിക്ക് ചെയ്യാം.

Story Highlights: how to link aadhar and pf account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here