Advertisement

അസാറാം ബാപ്പുവിന് ജാമ്യം നല്‍കരുത്; രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

June 9, 2021
Google News 2 minutes Read

ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിവാദ ആത്മീയന്‍ അസാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ചികിത്സയുടെ പേരില്‍ രാജസ്ഥാനില്‍ നിന്ന് കസ്റ്റഡി മാറ്റാനുള്ള നീക്കമാണ് അസാറാം ബാപ്പു നടത്തുന്നതെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം മാറ്റം നിയമ പ്രക്രിയയുടെ ദുരുപയോഗമാണ്. അസാറാം ബാപ്പുവിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. അറസ്റ്റിലായ ദിവസം മുതല്‍ അടിയന്തര വൈദ്യസഹായം ലഭിക്കുമെന്ന ആശങ്ക പ്രതി ഉന്നയിക്കുകയായിരുന്നു. ഡോക്ടറുടേതെന്ന പേരില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഒരു സന്ദര്‍ഭത്തില്‍ തെറ്റാണെന്ന് പോലും കണ്ടെത്തിയെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരിച്ചു.

2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതികളുടെ പേരില്‍ ചുമത്തിയിരുന്നു. അസാറാമിനു പുറമേ, ശിവ, ശില്പി, പ്രകാശ് എന്നിവരും പ്രതികളാണ്. അസാറാമിനെതിരേ ഗുജറാത്തിലും ഒരു ബലാത്സംഗക്കേസുണ്ട്.

Story Highlights: Rajasthan objects to Asaram Bapu’s bail plea in SC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here