Advertisement

യുദ്ധമുഖത്ത് പൈലറ്റാവാന്‍ സൈന്യത്തില്‍ ഇനി വനിതകളും

June 9, 2021
Google News 1 minute Read

ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തു.

ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനം തുടങ്ങി. നാവിക സേനയിലും വ്യോമസേനയിലും പൈലറ്റ് തസ്തികയില്‍ വനിതകളെ നിയമിക്കുന്നുണ്ട്. എന്നാല്‍ ആര്‍മിയില്‍ ഇതുവരെ ഗ്രൗണ്ടില്‍ മാത്രമാണ് വനിതകളെ നിയമിച്ചിരുന്നത്.

Story Highlights: indian army, pilot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here