Advertisement

കൊവിഡ് ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

June 10, 2021
Google News 1 minute Read
covid deaths kerala

കോഴിക്കോട് പൊക്കുന്ന് കോന്തനാരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സി പി അറഫാത്തിനാണ് മര്‍ദനമേറ്റത്. കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

മെഡിക്കല്‍ കോളജില്‍ നിന്ന് സൗജന്യമായി പാക്ക് ചെയ്താണ് മൃതദേഹം നല്‍കുന്നത്. അത് തുറക്കാന്‍ പാടില്ലെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ മതാചാരപ്രകാരം കുളിപ്പിക്കണമെന്ന് കുടുംബക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത് പതിവാണ്. അതിനാല്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും എപ്പോഴുമുണ്ടാവാറുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

Story Highlights: covid 19, ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here