വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കും

വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കും. ഫൈസര്‍ അടക്കമുള്ള വാക്‌സിനുകളെയാകും ഒഴിവാക്കുകയെന്നാണ് വിവരം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് ഉറപ്പ് നല്‍കിയെന്നാണ് സൂചന.
ഇന്ത്യയിലേക്ക് കൂടുതല്‍ വാക്‌സിന്‍ കമ്പനികളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ കമ്പനികള്‍ നിയമ നടപടികളില്‍ നിന്നും മുക്തരാകും. ഇതുവഴി കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും വാക്‌സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്കൂട്ടല്‍. കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Story Highlights: covid vaccine, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here