ജിതിൻ പ്രസാദിനെ പോലെ ബിജെപിയിലേക്ക് മാറുമോ? അതിന് താൻ മരിക്കണം; മറുപടിയുമായി കപിൽ സിബൽ

മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദിന്റെ ബിജെപിയിലേക്കുള്ള ‘സ്റ്റൈൽ സ്വിച്ചിൽ’ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിപൽ. ജിതിൻ പ്രസാദിനെ പോലെ ബിജെപിയിലേക്ക് മാറുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘അതിന് ഞാൻ മരിക്കണം’ എന്നാണ് കപിൽ സിബൽ മറുപടി നൽകിയത്.
കോൺഗ്രസ് എന്ത് ചെയ്തു ചെയ്തില്ല എന്നൊന്നും ഈ ഘട്ടത്തിൽ താൻ പറയുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു. പ്രസാദ റാം രാഷ്ട്രീയം ആണ് ഇപ്പോൾ നടക്കുന്നത്. മുൻപ് ഇത് ‘ആയാ റാം ഗായാ റാം’ ആയിരുന്നു. പശ്ചിമ ബംഗാളിലെല്ലാം നമ്മൾ ഇത് കാണുന്നതാണ്. ബിജെപിയാണ് വിജയിക്കാൻ പോകുന്നതെന്ന് കരുതി നേതാക്കളെല്ലാം അങ്ങോട്ട് പോകുന്നു. ആദർശങ്ങളുടെ അടിസ്ഥാനത്തിലല്ല, വ്യക്തിഗത താത്പര്യത്താലാണ് ഇത്തരം പ്രവൃത്തികളെന്നും കപിൽ സിബൽ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here