വയനാട്ടില്‍ മുറിച്ച മരത്തടികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

വയനാട്ടില്‍ നിന്ന് മുറിച്ച മരങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. 15 കോടി രൂപ വിലമതിപ്പുള്ള മരങ്ങളാണ് കണ്ടുകെട്ടുന്നത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ചത് 101 ഈട്ടി തടികള്‍ ആണ്. ആദിവാസികള്‍ അടക്കമുള്ള ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. ഒരു മാസം അപ്പീല്‍ കാലാവധിയുണ്ട്, കോടതിയെ ഈ സമയത്തിനകം ഭൂവുടമകള്‍ക്ക് സമീപിക്കാം. ശേഷം ഈ മരത്തടികള്‍ തുടര്‍ന്ന് ലേലം ചെയ്യും
അതേസമയം മലപ്പുറം അരീക്കോട് റവന്യൂ പട്ടയ ഭൂമിയില്‍ നിന്ന് തേക്കുമരത്തടി പിടിച്ചെടുത്തു. ഭൂരേഖകളില്‍ ഇല്ലാത്ത തേക്ക് മരങ്ങള്‍ മുറിക്കാന്‍ സാധ്യമല്ലെന്നും നേരത്തെ കൊടുമ്പുഴ സ്റ്റേഷനില്‍ നിന്ന് പാസ് അനുവദിച്ചിരുന്നെങ്കിലും മരം മുറിക്കാന്‍ ആകില്ലെന്നും ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights: muttil wood robbery, government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here