Advertisement

പുരപ്പുറത്തൊരു കാര്‍! പിന്നിലെ കഥ ഇങ്ങനെ

June 11, 2021
Google News 1 minute Read

വീടിന്‍റെ ടെറസില്‍ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കുറച്ച്‌ ദിവസങ്ങളായി കറങ്ങി നടക്കുക്കുകയാണ്. കണ്ണൂര്‍ പയ്യന്നൂര്‍ മമ്ബലം ക്ഷേത്രത്തിന് സമീപത്തെ പ്രസൂണിന്‍റെ ടെറസിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കാറെന്നു തോന്നിപ്പിക്കുമെങ്കിലും സംഭവം കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്. ഇതിന് പിന്നിൽ കൗതുകം ഉണർത്തുന്ന ഒരു കഥയുണ്ട്.

വീട് നി‍ര്‍മ്മിക്കുമ്ബോഴുണ്ടായ ഒരു അബദ്ധം പരിഹരിക്കാനാണ് ടെറസിന് മുകളില്‍ ഈ കോണ്ക്രീ റ്റ് കാര്‍ നിര്‍മ്മിച്ചത്. അടുക്കളയുടെ ചിമ്മിനി വീടിന്‍റെ മുന്‍ഭാഗത്ത് അഭംഗിയായി നിന്നപ്പോള്‍ അത് പരിഹരിക്കാന്‍ വീട്ടുകാര്‍ കണ്ട ആശയമാണിത്. ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്തേക്ക് പോകണം. എന്നാല്‍ ചിമ്മിനി കാണാനും പാടില്ല.

പ്രമുഖ ശില്‍പി കൂടിയായ പി.വി രാജീവനാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അങ്ങനെ ആഴ്ചകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ടെറസില്‍ കാര്‍ റെഡിയായി. 12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും ഒരു സ്വിഫ്റ്റ് കാറിന്‍റെ അതേ വലുപ്പത്തിലാണ് കോണ്‍ക്രീറ്റ് കാറിന്‍റെ നിര്‍മ്മാണം. ഒരു അബദ്ധം പരിഹരിക്കാന്‍ ചെയ്തതാണങ്കിലും സംഗതി ഹിറ്റായതിന്‍റെ സന്തോഷത്തിലാണ് പ്രസൂണും കുടുംബവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here