രാഷ്ട്രീയത്തിൽ ക്ഷമ വേണം; ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിൽ സജ്ജൻ വർമയുടെ പ്രതികരണം

രാഷ്ട്രീയത്തിൽ ക്ഷമയാണ് വേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ വർമ. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്ക് ചുവടുമാറിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് തവണ തെരഞ്ഞെടുപ്പിൽ തോറ്റ നേതാവാണ് ജിതിൻ പ്രസാദ. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ അദ്ദേഹത്തിന് മറ്റ് വഴികളുണ്ടാകില്ല. രാഷ്ട്രീയത്തിൽ കാണിക്കേണ്ടത് ക്ഷമയാണ്. സജ്ജൻ വർമ പ്രതികരിച്ചു.
2014ലും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലുമാണ് ജിതിൻ പ്രസാദ പരാജയപ്പെട്ടത്. ബിജെപിയിലേക്ക് ചേർന്നുകൊണ്ടുള്ള പ്രസാദയുടെ തീരുമാനം തെറ്റായിപ്പോയെന്നും സജ്ജൻ വർമ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്ത് ചാടിയതോടെ മധ്യപ്രദേശ് കോൺഗ്രസ് ഘടകം പ്രസാദയെ വിശേഷിപ്പിച്ചത് മാലിന്യമെന്നാണ്.
ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനവും ശക്തമാകുന്നുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.
Story Highlights: congress leader sajjan varma, jithin prasada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here