Advertisement

ഇന്ധനവില വർധനവിൽ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

June 11, 2021
Google News 1 minute Read

ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎ ഹസൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.

പെട്രോൾ, ഡീസൽ വില വർധിക്കുമ്പോൾ കേരളത്തിലെ ഭരണകൂടം ആഹ്ലാദിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രവും കേരളവും ചേർന്ന് സാധാരണക്കാരായ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താളം തെറ്റിയ കേന്ദ്ര സർക്കാർ ജനങ്ങളെ സഹായിക്കുന്നതിന് പകരം ബുദ്ധിമുട്ടിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയും വർധിച്ചു.

Story Highlights: congress protest against fuel price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here