മരംമുറിക്കല്‍; ഇടുക്കിയിലും അന്വേഷണം ആരംഭിച്ചു

റവന്യൂ ഉത്തരവിന്റെ മറവില്‍ മരംമുറി വിഷയത്തില്‍ ഇടുക്കിയിലും അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫ്‌ലയിന്‍ സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്റെ നേതൃത്തില്‍ ഉള്ള സംഘം കുമളി ഫോറസ്റ്റ് റേഞ്ചിലാണ് ആദ്യം പരിശോധന നടത്തുന്നത്.
ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിന്റെ മറവില്‍ മരം മുറിച്ച സംഭവത്തില്‍ സംഘം വിശദമായ അന്വേഷണം നടത്തും. വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാലില്‍ ഉള്‍പ്പടെ നടന്ന മരംമുറിയും അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം റവന്യൂ വകുപ്പിന്റെ ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന് മുന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ മരം മുറിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1964 ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനാണ് അനുമതിയുണ്ടായിരുന്നത്. അനധികൃതമായി മരം മുറിക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചതെന്നും ഇ ചന്ദ്രശേഖരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: idukki, wood robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here